മുരിക്കുവയൽ ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിലെ കുട്ടികൾ പ്രകൃതി പഠന യാത്രയുടെ ഭാഗമായി പാഞ്ചാലിമേട് ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കുകയും പരിസരപ്രദേശങ്ങൾ ശുചീകരിക്കുകയും ചെയ്തു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി അധ്യാപകരായ സന്തോഷ് പിജി രേഖ രാജൻ എന്നിവർ പങ്കെടുത്തു ഇടുക്കി പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ അഭിരാം സ്റ്റാലിൻ എന്നിവർ നേതൃത്വം നൽകി.