പാലാ: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B യൂത്ത് എംബവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് കുട്ടനാട് ഓവർസീസും എൻ എസ് എസ് യൂണിറ്റ് സെന്റ് തോമസ് കോളേജ് പാലായും സംയുക്തമായി യുവജന ശാക്തീകരണ പരിപാടി നടത്തി. പരിപാടിയുടെ ഉത്ഘാടനം പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസ്സർ ഡോക്ടർ ജെയിംസ് ജോണിന്റെ അധ്യക്ഷതയിൽ പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ നിർവഹിച്ചു. ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ Read More…
പാല: പാലാ അൽഫോൻസാ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 27 മുതൽ ജനുവരി 2 വരെ അരുണാപുരം ഗവർമെന്റ് എൽപി സ്കൂളിൽ ആരംഭിച്ചു. ലയൺസ് 318B-യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ക്യാമ്പിൽ കുട്ടികൾക്കായി നേതൃത്വ പരിശീലന ക്ലാസ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം പാല മുൻസിപ്പാലിറ്റി ചെയർപേഴ്സൺ കുമാരി ദിയ ബിനു നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടവും അൽഫോൻസാ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ സിസ്റ്റർ ജെമിയും Read More…
പാലാ: കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ പി.എൻ പണിക്കറുടെ സ്മരണാർത്ഥം വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനാവാരത്തിന് തുടക്കം കുറിച്ചു. വായനാവാരം പാലാ കമ്മ്യൂണിക്കേഷൻ ഡയറക്ടർ റവ.ഫാ.ക്രിസ്റ്റി പന്തലാനി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സിബി പി.ജെ സന്നിഹിതനായിരുന്നു. വായനാദിനാഘോഷം കോഡിനേറ്റർമാരായ സി.ദീപ്തി, സി.ജോയല്, ആൻസമ്മ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. വായനാവാരത്തോടനുബന്ധിച്ച് വായനാ മരം, പുസ്തക പരിചയം, കഥാ-കവിത ശില്പശാലകൾ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ സ്കൂളിൽ നടത്തപ്പെടുന്നു.