പാലാ: നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് നാളെ നാമനിർദ്ദേശപ്രതിക സമർപ്പിക്കും. രാവിലെ 10.30 ന് പാലാ തഹസിൽദാർ രഞ്ജിത്ത് ജോർജ് മുമ്പാകെയാണ് പത്രിക സമർപ്പിക്കുക. ബിജെപിയുടെയും ഘടക കക്ഷികളുടെയും പ്രമുഖ നേതാക്കളുടെ അനുഗമിക്കും.
പാലാ: സാങ്കേതികവിദ്യ വിവേചന ബുദ്ധിയോടെ കൈകാര്യം ചെയ്യാൻ കുട്ടികൾ പ്രാപ്തരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമ്മിത ബുദ്ധിയുടെ വരും കാലഘട്ടത്തിൽ ഗുണമുള്ളത് സ്വീകരിക്കാനും ദോഷമുള്ളത് തിരസ്കരിക്കാനും കുട്ടികൾക്കാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം അധ്യാപക സമൂഹത്തിന് കൊടുക്കുന്ന എഐ പരിശീലനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു. മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള സംസ്ഥാനതല അവാർഡ് വിതരണവും ലിറ്റിൽ കൈറ്റ്സ് പദ്ധതിയെക്കുറിച്ച് യൂണിസെഫ് നടത്തിയ പഠനറിപ്പോർട്ടിന്റെ പ്രകാശനവും കേരള നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ Read More…
പാലാ: ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൻ്റെ പാലായിലെ ക്യാമ്പ് സിറ്റിംഗ് അവസാനിപ്പിച്ചതായി സൂചന. മുന്നറിയിപ്പൊന്നുമില്ലാതെ ഏതാനും ആഴ്ചകളായി പാലായിലെ ക്യാമ്പ് പെട്ടെന്ന് നിർത്തിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയും പാലായിൽ സിറ്റിംഗ് ഉണ്ടായില്ല. എല്ലാമാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിലായിരുന്നു പാലായിൽ സിറ്റിംഗ് ഉണ്ടായിരുന്നത്. പാലായിലെ മിനി സിവിൽ സ്റ്റേഷനിൽ നിന്നും കോടതികൾ മൂന്നാനിയിലെ കോടതി സമുച്ചയത്തിലേയ്ക്ക് മാറ്റിയപ്പോൾ ബാർ അസോസിയേഷൻ ഹാളായി പ്രവർത്തിച്ചിരുന്ന മുറി ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൻ്റെ സിറ്റിംഗ് ക്യാമ്പായി മാറ്റുകയായിരുന്നു. എല്ലാ മാസവും നിരവധി കേസുകൾ Read More…
പാലാ: 66 വയസുള്ള സ്ത്രീയുടെ വയറ്റിൽ നിന്നു 6 കിലോഗ്രാം തൂക്കം വരുന്ന മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഈരാറ്റുപേട്ട സ്വദേശിനിയായ സ്ത്രീയുടെ വയറ്റിലാണ് മുഴ വളർന്നു വന്നിരുന്നത്. വയർ വീർത്തു വരുകയും വയറിൽ ഭാരം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ഇവർ മാർ സ്ലീവാ മെഡിസിറ്റിയിലെ ഒബസ്ട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയത്. സീനിയർ കൺസൾട്ടന്റ് ഡോ.അജിത കുമാരിയുടെ നേതൃത്വത്തിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഗർഭപാത്രത്തിനു ചേർന്നു ഓവറിയിൽ Read More…