pala

ലാഭേഛയില്ലാതെ കർമ്മം ചെയ്യുക എന്നതാണ് ഭാരത പാരമ്പര്യമെന്ന് കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു

പാലാ : ലാഭേഛയില്ലാതെ കർമ്മം ചെയ്യുക എന്നതാണ് ഭാരത പാരമ്പര്യമെന്ന് കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു. ആരോരുമില്ലാത്തവരുടെ പിതാവാണ് ഞാൻ എന്ന ദൈവവചനം പൂർത്തിയാക്കുന്ന ഇടമാണ് പാലാ മരിയസദനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരിയസദനത്തിൽ പുതുതായി നിർമ്മിച്ച പുതിയ പാലിയേറ്റീവ് മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യൻ എന്ന അളവ് കോൽ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങളാണ് മരിയസദനത്തിൻ്റെ സവിശേഷതയെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.

കരുണ കരകവിയുന്ന ഭവനം തൊട്ടുകൂടായ്മയുടെ ഇടങ്ങളെ പൂരിപ്പിക്കുന്നു എന്നും പിതാവ് പറഞ്ഞു.പ്രമുഖ കരാർ കമ്പനിയായ രാജി മാത്യു ആൻഡ് കമ്പനിയാണ് പാലാ മരിയസദനത്തിന് സൗജന്യമായി ബഹുനില മന്ദിരം നിർമ്മിച്ചത് നൽകിയത്.

യോഗത്തിൽ മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷത വഹിച്ചു.ജോസ് കെ മാണി എംപി, അഡ്വ. ഫ്രാൻസിസ് ജോർജ് എംപി,പിസി ജോർജ് എക്സ് എംഎൽഎ,ബിജെപി കോട്ടയം ജില്ലാ പ്രസിഡണ്ട് ലിജിൻ ലാൽ, സന്തോഷ് മരിയസദനം, രാജി മാത്യു പാംബ്ലാനി,പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, റവ. ഫാ. ജോർജ് പഴയപറമ്പിൽ, ബൈജു കൊല്ലംപറമ്പിൽ, പ്രൊഫ.ടോമി ചെറിയാൻ തുടങ്ങിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *