pala

പാലായെ എ ക്ലാസ് മണ്ഡലമാക്കും : ജോസ് കെ മാണി

പാലാ :വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിൽ സംസ്ഥാനത്തെ ക്ലാസ് മണ്ഡലമാക്കി പാലായെ മാറ്റിയെടുക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.എംഎൽഎ ഫണ്ട് വിനിയോഗം മാത്രമല്ല ഒരു ജനപ്രതിനിധിയുടെ ചുമതലയെന്ന ഉറച്ച ബോധ്യത്തോടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കും.

വിദ്യാഭ്യാസ ആരോഗ്യ_ ടൂറിസം മേഖലകളിൽ പുതിയ കാലഘട്ടം തുറന്നിടുന്ന അനന്ത സാധ്യതകൾ പാലായിൽ എത്തിക്കുന്നതിന് ജനപ്രതിനിധി എന്ന നിലയിൽ കഠിനാധ്വാനം ചെയ്യും. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ പഠിക്കാൻ എത്തുന്ന ആധുനിക സ്ഥാപനങ്ങളുള്ള കേരളത്തിലെ മുഖ്യ മേഖലയായി പാലാ വളരണം എന്ന കാഴ്ചപ്പാടോടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. പിൽഗ്രിം ടൂറിസവും ,മൗണ്ടൻ ടൂറിസവും സംയോജിപ്പിച്ചുകൊണ്ടുള്ള ഗ്രീൻ ടൂറിസത്തിന് പാലാ നിയമസഭാ നിയോജകമണ്ഡലത്തിലെ മലയോര മേഖലയിൽ അനന്ത സാധ്യതകളണുള്ളത് .ഇതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും.

കുടിവെള്ളക്ഷാമം സമ്പൂർണ്ണമായി പരിഹരിക്കുന്നതിനും നിലവാരമുള്ള റോഡുകളും പുതിയ പാലങ്ങളും നിർമ്മിക്കുന്നതിനും പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

കൊഴുവനാൽ, മുത്തോലി,മേലുകാവ് എന്നീ പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയിലും നടന്ന സ്ഥാനാർത്ഥി പര്യടനങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ചേർപ്പുങ്കൽ പള്ളിപ്പടിയിൽ നിന്നും ആരംഭിച്ച കൊഴുവനാൽ പഞ്ചായത്ത് പര്യടനം മേവടയിൽ സമാപിച്ചു.

മുത്തോലി പഞ്ചായത്തിലെ പര്യടനം മുത്തോലി കടവിൽ നിന്നും ആരംഭിച്ച് മുത്തോലി കവലയിൽ സമാപിച്ചു. ഇടമറ പള്ളിപ്പടിയിൽ നിന്നും ആരംഭിച്ച മേലുകാവ് പര്യടനം കുരിശിങ്കലിൽ സമാപിച്ചു .

Leave a Reply

Your email address will not be published. Required fields are marked *