pala

പാലാ കെ.എം മാണി സ്മാരക ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിരസത അകറ്റാൻ ഡയാലിസിസ് വിഭാഗത്തിൽ ടി.വി പ്രോഗ്രാമുകൾ ആസ്വദിക്കാം

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലെ ഡയാലിസിസ് വിഭാഗത്തിൽ രോഗികൾക്കായും കൂട്ടിരിപ്പുകാർക്കായും ടി.വി.യും കേബിൾ കണക്ഷനും സമ്മാനിച്ചു. പാലാ എം.ഒ.ഡി ഗ്രൂപ്പിനു വേണ്ടി ദേവസ്യാച്ചൻ മറ്റത്തിലും കൗൺസിലർ ബൈജു കൊല്ലം പറമ്പിലും ചേർന്ന് ഇതിൻ്റെ രേഖകൾ ആർ എം ഒ ഡോക്ടർ രേഷ്മയ്ക്ക് കൈമാറി.

ദേവസ്യാച്ചൻ മറ്റത്തിലും ബൈജു കൊല്ലംപറമ്പിലുമാണ് ഇതിനായുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത് നേഴ്സിങ്ങ് സൂപ്രണ്ട് ഷരീഫ വി.എം.സീനിയർ നേഴ്സിംഗ് ഓഫീസർ സിദ്ധു കെ.വി തുടങ്ങിയവർ പങ്കെടുത്തു. രണ്ട് വർഷത്തേയ്ക്കുള്ള കേബിൾ കണക്ഷനുകളും ഇവർ ഏർപ്പാടാക്കി.

രണ്ടു ഷിഫ്ടുകളിലായി നിരവധി വൃക്കരോഗികളാണ് ഇവിടെ ചികിത്സ തേടുന്നത്. മണിക്കൂറുകൾ നീളുന്ന ഡയാലിസിസിന് വിധേയരാകുന്ന രോഗകൾക്ക് ചികിത്സാ സമയത്തെ വിരസത അകറ്റുവാൻ ടി.വി പ്രോഗ്രാമുകൾ ആസ്വദിക്കുനതോടെ രോഗികൾക്ക് സഹായകരമാകും.

Leave a Reply

Your email address will not be published. Required fields are marked *