പാലാ: പാലാ മണ്ഡലത്തിലെ 18-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. രാജീവ് ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും നടത്തി.
അനുസ്മരണ യോഗം യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ. സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ആന്റണി വള്ളിക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.
ബിജോയി എബ്രഹാം, ജോസഫ് പുളിക്കല്‍, ആനി ബിജോയി, ജോണി കോഴിമല, റോയി കണ്ടനാംപറമ്പില്‍, മോളി സണ്ണി ചെമ്പുളായില്‍, ബിജോയി തെക്കേല്‍, റെജി ആന്റണി, വത്സമ്മ ആന്റണി, പ്രിന്‍സ് ചെമ്പുളായില്‍, സാലി റോയി, സൂസമ്മ സാജു, സാവിയോ മാളിയേക്കല്‍, ജോര്‍ജുകുട്ടി കണ്ണന്തറ, മീര ആന്റണി, ബേബി പുളിക്കല്‍, ദാസ് കായമ്മാക്കല്‍, ജോസഫ് വിളകുന്നേല്‍, അപ്പു കാട്ടുവെട്ടത്ത്, അനില്‍ ആദംപള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.