aruvithura

പഠനോത്സവം മുനിസിപ്പാലിറ്റി തല ഉദ്ഘാടനം അരുവിത്തുറ സെന്റ് മേരീസ് സ്കൂളിൽ വച്ച് നടത്തപ്പെട്ടു

അരുവിത്തുറ: പഠനോത്സവം മുനിസിപ്പാലിറ്റി തല ഉദ്ഘാടനം അരുവിത്തുറ സെന്റ് മേരീസ് L.P.സ്കൂളിൽ വച്ച് നടത്തപ്പെട്ടു. അസി. മാനേജർ റവ.ഫാ. ഗോഡ്സൺ ചങ്ങഴശേരിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൾ ഖാദർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.

ഹെഡ് മാസ്റ്റർ ശ്രീ.ബിജുമോൻ മാത്യു എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഈരാറ്റുപേട്ട BRC ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ. ബിൻസ് ജോസഫ് ആശംസയർപ്പിച്ചു സംസാരിച്ചു.

തുടർന്ന് കുട്ടികളുടെ ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികളും ഉല്പന്നങ്ങളുടെ പ്രദർശനവും നടന്നു. രക്ഷിതാക്കളുടെ സാന്നിധ്യവും സഹകരണവും പഠനോത്സവം കൂടുതൽ വിജയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *