കൊണ്ടൂർ : പുല്ലാട്ട് പി.റ്റി. മാത്യു (കുഞ്ഞ് -70) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (ബുധനാഴ്ച) രാവിലെ 10 ന് കൊണ്ടൂരുള്ള മകൻ രഞ്ജിത്ത് മാത്യുവിന്റെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
അരുവിത്തുറ: ചള്ളവയലിൽ മറിയക്കുട്ടി മാത്യു (90) നിര്യാതയായി. മൃതദേഹം 09-09-2024 തിങ്കളാഴ്ച രാവിലെ 9.00 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രുഷകൾ തിങ്കളാഴ്ച (09-09-2024) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
കൈപ്പള്ളി: വടകരയിൽ ജെയ്സൺ ജോസഫ് (47) (വടകരയിൽ ബേക്കറി പൂഞ്ഞാർ ) നിര്യാതനായി. സംസ്കാരം നാളെ 3 ന് കൈപ്പള്ളി സെൻ്റ് ആൻ്റെണീസ് പള്ളിയിൽ. ഭാര്യ: ലിഷ അലക്സ് പത്തനംതിട്ട കല്ലുമുറിയിൽ കുടുംബാംഗം മക്കൾ: ജെൻവിൻ ജെയിംസ്, ജൂവാനിയ ജെയിംസ് (രണ്ട് പേരും മണിയംകുന്ന് സെൻ്റ് ജോസഫ് സ്കൂൾ വിദ്യാർത്ഥികൾ).
ഈരാറ്റുപേട്ട :തേവരുവാറ പള്ളിപ്പാറ ഫരീദുദ്ദീൻ മൗലവിയുടെ ഭാര്യ ബദ്റുന്നിസ (61) നിര്യാതയായി. മക്കൾ: ഫാസിൽ, ഫൗസിയ, മരുമക്കൾ ഷാഫി പിടിപ്പുരയ്ക്കൽ, ഹാദിയ പാറയിൽ. പാളയം പള്ളി മുൻ ഇമാം അബദുൽ ഗഫാർ മൗലവിയുടെ സഹോദരിയാണ് ബദറുന്നിസ. ഖബറടക്കം നടത്തി ഈരാറ്റുപേട്ട പുത്തൻ പള്ളി ഖബർസ്ഥാനിൽ.