aruvithura

പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നടന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിനെതിരെ പി.എസ്.ഡബ്ല്യു.എസ്. അരുവിത്തുറ സോണൽ കമ്മിറ്റി പ്രതിഷേധിച്ചു

അരുവിത്തുറ: അരുവിത്തുറ മേഖലാ കർഷക ദളങ്ങളുടെ ആഭിമുഖ്യത്തിൽ അരുവിത്തുറ പാരീഷ് ഹാളിൽ നടന്ന പൊതുയോഗത്തിൽ പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാപള്ളിയിലെ വൈദീകനെതിരെ നടന്ന അതിക്രമത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും പ്രമേയം പാസ്സാക്കുകയും ചെയ്തു.

സോണൽ ഡയറക്ടർ റവ. ഫാ. എബ്രാഹം കുഴിമുള്ളിൽ പി.എസ്.ഡബ്ല്യു.എസ്. റീജിയണൽ കോ-ഓർഡിനേറ്റർ സിബി കണിയാംപടി സോണൽ കോ-ഓർഡിനേറ്റർ ശാന്തമ്മ മേച്ചേരിൽ, സോണൽ കൺവീനർ ജോയിച്ചൻ കുന്നയ്ക്കാട്ട്, സോണൽ കമ്മിറ്റി അംഗങ്ങളായ സിബി പ്ലാത്തോട്ടം, ജോർജ് വടക്കേൽ, ജോജോ പ്ലാത്തോട്ടം, എ.ജെ. ജോസഫ് ഐക്കര കുന്നേൽ, സിബി പാറൻകുളങ്ങര, എൽസി പുരയിടം, ലീലാമ്മ പാലത്തുങ്കൽ, ഷാജി തൈലൻമാനാൽ, ജോയി കായാപ്ലാക്കൽ, നിതാ ടോം മണ്ഡപത്തിൽ, മേരിക്കുട്ടി കുന്നത്തുപൊതിയിൽ, നാൻസി തെങ്ങും പള്ളിയിൽ, ലൗലി കാവുങ്കൽ എന്നിവർ പ്രസംഗിച്ചു.


Leave a Reply

Your email address will not be published. Required fields are marked *