ഈരാറ്റുപേട്ട: ഫണ്ട് വിനിയോഗത്തിൻ്റെ കാര്യത്തിലും അനുവദിക്കുന്ന ഫണ്ടുകൾ മുഴുവൻ വിനയോഗിക്കുന്നതിലും ഒന്നാമതാണ് ഈരാറ്റുപേട്ട നഗരസഭയെന്ന് അഡ്വ.ഹാരിസ് ബീരാൻ എം.പി പറഞ്ഞു. ഫണ്ടുകളുടെ അപര്യാപ്തത തന്നെയാണ് പല വികസനങ്ങളും മുടങ്ങുന്നത്.
ഹാരിസ് ബീരാൻ എം.പി.യുടെ 55 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് നഗരസഭ നിർമ്മിക്കുന്ന പി.കെ. അലിയാർ മെമ്മോറിയൽ കമ്മ്യൂണിറ്റി ഡവലപ്മെന്റ സെന്റർ നിർമാണ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഹാരിസ് ബീരാൻ.
ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ നഗരസഭ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ എക്സ്റേ യൂണിറ്റിൻ്റെ ഉദ്ഘാടനവും ഹാരിസ് ബീരാൻ എം.പി. നിർവ്വഹിച്ചു. ചെയർ പേഴ്സൻ. സുഹ്റാ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് ബഡായിൽ, ജനറൽ സെക്രട്ടറി റഫീഖ് മണിമല, ജില്ലാ ട്രഷറർ കെ.എ.മുഹമ്മദ് അഷറഫ്, നഗരസഭ വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ, നാസർ വെള്ളൂ പറമ്പിൽ, അഡ്വ വി.എം. മുഹമ്മദ് ഇല്യാസ്, അഡ്വ.വി.പി.നാസർ, അസീസ് കുമാരനെല്ലൂർ ,ഡോ.സഹല ഫിർ ദൗസ്. ഷഫ് ന അമീൻ, എസ്.കെ. നൗഫൽ, ഫാസില അബ്സാർ ,കെ.എ.മുഹമ്മദ് ഹാഷിം, പി.എച്ച് നൗഷാദ്, റാസി ചെറിയ വല്ലം, സുനിൽകുമാർ, വി.എം.സിറാജ്, സി.പി. ബാസിത്, വി.പി.മജീദ് എന്നിവർ പ്രസംഗിച്ചു.