general

വെള്ളികുളം സ്കൂളിൽ ഏകദിന ശില്പശാല നാളെ

വെള്ളികുളം: വെള്ളികുളം സ്കൂളിലെ അധ്യാപകർക്കായി മേയ് 31 (ശനിയാഴ്ച) രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഏകദിന ശില്പശാല നടത്തപ്പെടുന്നു. അധ്യാപകർക്ക് വേണ്ടി നടത്തപ്പെടുന്ന ഓറിയന്റേഷൻ കോഴ്സിൽ ഇപ്പോഴത്തെ മാറിയ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ പരിശീലന രീതികൾ ,ഗുണമേന്മയുള്ള വിദ്യാഭ്യാസം കൈമാറൽ,വിദ്യാർത്ഥി – അധ്യാപക കൂട്ടായ്മ,പഠന- പാഠ്യേതര പ്രവർത്തനങ്ങളിലൂന്നിയ വിദ്യാഭ്യാസ നയം,പരിസ്ഥിതി സൗഹൃദ കൂട്ടായ്മ,ജീവിതലക്ഷ്യം തുടങ്ങിയ വിവിധ വിഷയങ്ങൾ ഏകദിന ശില്പശാലയിൽ ചർച്ച ചെയ്യുന്നതാണ്.

പ്രശസ്ത സൈക്കോളജിസ്റ്റും ഇൻ്റർനാഷണൽ ലൈഫ് കോച്ച് & നാഷണൽ അവാർഡ് വിന്നിങ് ഓതറുമായ ഡോക്ടർ സെബിൻ. എസ്.കൊട്ടാരം ഏകദിന ശില്പശാലയ്ക്ക് നേതൃത്വം നൽകും. സ്കൂൾ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യും.

ഇടവകയിലെ സൺഡേ സ്കൂൾ, സെൻ്റ് ആൻ്റണീസ് സ്കൂൾ അധ്യാപകർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുക്കും. മാർട്ടിൻ. പി. ജോസ് പ്ലാത്തോട്ടം ,സിനിമോൾ ജെയിംസ് വളയത്തിൽ,എൽസ സെബാസ്റ്റ്യൻ, ജോമി ആന്റണി കടപ്ലാക്കൽ, ജോമോൻ കടപ്പാക്കൽ, സിസ്റ്റർ ഷാൽ ബി മുകളേൽ, സ്റ്റെഫി മൈലാടൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *