മണിയംകുളം സെന്റ്. ജോസഫ് എൽ. പി. സ്കൂളിൽ ഓണഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. കുട്ടികളുടെ തിരുവാതിരയും, ഓണപ്പാട്ടും ഏവർക്കും ഇഷ്ടം ആയി. കുട്ടിമാവേലിമാരുടെയും മലയാളിമങ്കമാരുടെയും കേരളശ്രീമാന്റെയും വേഷമണിഞ്ഞ കുട്ടികൾ വേദിയെ മനോഹരം ആക്കി.
കുട്ടികളുടെയും മാതാപിതാക്കളുടെയും വടംവലി ആവേശപൂർണം ആയിരുന്നു. കുട്ടികൾക്കും മാതാപിതാക്കൾ നടത്തിയ വിവിധ ഒണക്കളികൾ വാശിയേറിയതായി രുന്നു. PTA കമ്മിറ്റിയും, ഉച്ച ഭക്ഷണ കമ്മിറ്റിയും സംയുക്തമായി നടത്തിയ ഓണസദ്യയും പായസവും അതിഗംഭീരം ആയിരുന്നു. ലോക്കൽ മാനേജർ സിസ്റ്റർ ഷൈനി ജോസ് ഓണഘോഷ പരിപാടികൾക്ക് നേതൃത്വo നൽകി.
മണിയoകുളം പള്ളിവികാരി ബഹുമാനപ്പെട്ട പോൾ പാറപ്ലക്കൽ പരിപാടികൾ ഉൽഘാടനം ചെയ്തു. വാർഡ്‌മെമ്പർ ശ്രീമതി ഷാന്റി തോമസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂളിൽ നടത്ത പ്പെട്ട ഈ ഓണപ്പരിപാടികൾ എല്ലാവർക്കും തിരുവോണദിനത്തിന്റെ ഓർമ്മകൾ സമ്മാനിച്ചു.