പൂഞ്ഞാർ : ഓണത്തോട് അനുബന്ധിച്ച് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ, ആശാവർക്കർമാർ ഹരിതകർമ്മ സേന അംഗങ്ങൾ, പാലിയേറ്റീവ് നഴ്സുമാർ എന്നീ വിഭാഗങ്ങളിലായി ആയിരത്തിലധികം പേർക്ക് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നൽകുന്ന ഓണക്കോടി വിതരണത്തിന്റെ നിയോജകമണ്ഡലം തല ഉദ്ഘാടനം പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഹാളിൽ പൂഞ്ഞാർ രാജകുടുംബാഗം ഉഷ വർമ്മ തമ്പുരാട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം രമാ മോഹന് ഓണക്കോടി നൽകിക്കൊണ്ട് നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസുകുട്ടി കരിയാപുരയിടം , അംഗങ്ങളായ സുശീല മോഹൻ, വിഷ്ണുരാജ്, ബിന്ദു അശോകൻ, ബിന്ദു അജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവൽ, പൊതുപ്രവർത്തകരായ കെ.പി മധു കുമാർ, ജോഷി മൂഴിയാങ്കൽ, സണ്ണി വാവലാങ്കൽ, ആന്റണി അറയ്ക്ക പറമ്പിൽ , ജോയി കിടങ്ങതാഴെ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് വിവിധ ഗ്രാമപഞ്ചായത്തുകളിൽ എംഎൽഎ നേരിട്ട് എത്തി അതാത് പഞ്ചായത്ത് കോൺഫറൻസ് ഹാളുകളിൽ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗങ്ങളിൽ വച്ച് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഓണക്കോടികൾ വിതരണം ചെയ്തു.