pala

പ്രകൃതി പഠന ക്യാമ്പുമായി എസ്എംവൈഎം പാലാ രൂപത

പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ പ്രകൃതി പഠന ക്യാമ്പ് ‘കാസ്പിയൻ 2.0’ നടത്തപ്പെട്ടു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള യൂത്ത് ആനിമേറ്റേഴ്സ് ട്രെയിനിങ് പ്രോഗ്രാം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പ് ഇളംകാട് ഉറുമ്പിക്കര ട്രക്കിംഗ് സ്പോട്ടിലേയ്ക്ക് ആണ് നടത്തപ്പെട്ടത്.

പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകി പ്രകൃതിയെ അടുത്തറിയാൻ അവസരമൊരുക്കിയ പ്രകൃതി പഠന ക്യാമ്പിന് രൂപത ജോയിൻറ് ഡയറക്ടർ സി. നവീന സിഎംസി പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ ടി ജോസ് താന്നിമല, വൈസ് പ്രസിഡൻറ് ജോസഫ് വടക്കേൽ, ബെന്നിസൺ സണ്ണി, സി. ആൻസ് എസ്എച്ച്, ജെന്റോ മാത്യു, നെവിൻ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *