മേലുകാവ് : അരിപ്പാറയിൽ നന്ദിനി കുമാരൻ (67) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ് : പരേതനായ കുമാരൻ. മക്കൾ : ആശ, അനീഷ്, അനൂപ് ( സെക്രട്ടറി സിപിഐ എം കാഞ്ഞിരംകവല ബ്രാഞ്ച്). മരുമക്കൾ : ഷിജു, സിന്ധു.
കൈപ്പള്ളി : മുത്തനാട്ട് മറിയം മാത്യു (96) നിര്യാതയായി. സംസ്കാരം നാളെ (ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 2 .30 ന് വീട്ടിൽ ആരംഭിച്ച് കൈപ്പള്ളി സെന്റ് ആന്റണീസ് പള്ളിയിൽ.
ഈരാറ്റുപേട്ട : പ്ലൈവുഡ് വ്യാപാരി പൊന്തനാൽ ഷഹനാസ് ( 48) നിര്യാതനായി. ഭാര്യ : ഷജിന പെരുമ്പാവൂർ സ്വദേശിനി. മക്കൾ :മുഹമ്മദ് ഫവാസ്, അഹമ്മദ് മഅറുഫ്. ഇന്ന് രാത്രി 8.30 ന് നൈനാർ പള്ളിയിൽ ഖബറക്കം
രാമപുരം :നെല്ലിയാനിക്കുന്ന് ഞാറോലിയ്ക്കൽ മേഴ്സി ലൂക്കാ (66) നിര്യാതയായി. ഭൗതീകശരീരം നാളെ വൈകിട്ട് 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാരം ബുധനാഴ്ച (30/ 10/ 2024) 11AM ന് വീട്ടിൽ ആരംഭിച്ച് രാമപുരം സെന്റ് അഗസ്ത്യൻസ് ഫൊറോനാ പള്ളിയിൽ.