മുരിക്കുംവയൽ: ജി.വി.എച്ച്.എസ്.എസ്. മുരിക്കുംവയൽ സ്കൂളിൽ ടിങ്കറിങ് ലാബിന്റെയും ഇംഗ്ലീഷ് എൻറിച്ച്മെൻ്റ് പ്രോഗ്രാം (SEP) എന്നി പദ്ധതിയുടെയും ഉൽഘാടനം ഒക്ടോബർ 21 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടക്കും.
വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്താനും സാങ്കേതിക വിദ്യാ വിദ്യാഭ്യാസം(റോബോട്ടിക്സ്) പ്രോത്സാഹിപ്പിക്കാനുമുള്ള മികച്ച അവസരമായിരിക്കും ഈ പദ്ധതികളുടെ ആരംഭം എന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
പരിപാടിയുടെ ഉൽഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിക്കും.
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖാദാസ് അധ്യക്ഷത വഹിക്കും. അഡ്വ. ശുഭേഷ് സുധാകരൻ (ജില്ലാ പഞ്ചായത്ത് അംഗം), പി.കെ. പ്രദീപ് (ബ്ലോക്ക് പഞ്ചായത്ത് അംഗം), കെ.എൻ. സോമരാജൻ (ഗ്രാമ പഞ്ചായത്ത് അംഗം), കെ.ജെ. പ്രസാദ് (ഡിപിസി), ബിനു എബ്രഹാം (ഡിപിഒ), അജാസ് വാരിക്കാട് (ബിപിസി), പി ടി എ പ്രസിഡൻ്റ് രാജേഷ് മലയിൽ, രാധാകൃഷ്ണൻ പി ബി (എസ്എംസി ചെയർമാൻ), മാനസി അനീഷ് (എം.പി.ടി.എ പ്രസിഡൻറ്), സുരേഷ് ഗോപാൽ (വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ), സനിൽ കെ.ടി (പിടിഎ വൈസ് പ്രസിഡൻറ്), റഫീക്ക് പി.എ, ആശദേവ് എം.വി (എച്ച്. എം.) എന്നിവർ പ്രസംഗിക്കും.