മുരിക്കും വയൽ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് അധ്യാപിക ശ്രീമതി. ലേഖ. ജി വിരമിക്കുന്നു. 1998 ൽ GUPS കരീമഠം സ്കൂളിൽ സർവീസ് ആരംഭിച്ച ലേഖ ടീച്ചർ GHSS പനമറ്റം, GVHSS പൊൻകുന്നം, GVHSS മുരിക്കുംവയൽ എന്നീ സ്കൂളുകളിലായി 28 വർഷത്തെ സേവനത്തിനു ശേഷം ഇന്ന് ( 2025 മെയ് 31) സർവീസിൽ നിന്ന് വിരമിക്കുകയാണ്.
അധ്യാപനകാലമുടനീളം അർപ്പണ മനോഭാവ ത്തോടെ, സേവന സന്നദ്ധതയോടെ പ്രവർത്തിച്ച ടീച്ചർക്ക് മുരിക്കും വയൽ ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകരും പി ടി എ യും യാത്രാമംഗളങ്ങൾ അർപ്പിച്ചു