കാഞ്ഞിരപ്പള്ളി : ഗവൺമെൻറ് വി.എച്ച് .എസ്. എസ് മുരിക്കുംവയൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് സന്ദർശിച്ചു.രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന വിവിധ തരം ഉപകരണങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ കുട്ടികൾക്ക് ക്ലാസ്സെടുക്കുകയും,ഉപകരണങ്ങൾ നേരിട്ട് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു.
ഈ സന്ദർശനത്തിലൂടെ അഗ്നിരക്ഷാ സേനയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദമായ വിവരം ലഭിക്കുകയുണ്ടായി. അസിസ്റ്റൻറ് ഫയർ സ്റ്റേഷൻ ഓഫീസർ സുരേഷ് കെ .കെ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുദർശൻ കെ .എസ് ഫയർമാൻമാരായ ബിനു.വി ,അജ്മൽ ,ഷാരോൺ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം കോർഡിനേറ്റർ ജെസ്റ്റീന കെ.ജെ, ഹെഡ്മിസ്ട്രസ് ഡോ. ആശാദേവ് എം വി, അധ്യാപകരായ സുനിൽ സെബാസ്റ്റ്യൻ, മോനിഷ കെ എം എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.





