general

മുരിക്കുംവയൽ സ്കൂളിലെ 81 മത് വാർഷികാഘോഷം

മുരിക്കുംവയൽ: മുരിക്കുംവയൽ ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 81 മത് വാർഷികാഘോഷം 2026 ജനുവരി 16 വെള്ളിയാഴ്ച സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. ഉദ്ഘാടനം എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. പി ജിരാജ് മുഖ്യ പ്രഭാഷണം നടത്തി.

ദീർഘനാളായി അധ്യാപകനായും പ്രിൻസിപ്പാളിൻ്റെ അധിക ചുമതല വഹിച്ച രാജേഷ് എം പി യുടെ വിരമിക്കൽ ചടങ്ങും, കലാ കായിക പ്രതിഭകളെ ആദരിക്കൽ ചടങ്ങും ഇതോടൊപ്പം നടത്തപ്പെട്ടു.

അധ്യാപകൻ എന്നത് സമൂഹത്തിനും കുട്ടികൾക്കും വഴികാട്ടി ആയും, മാർഗ്ഗദർശകനായും പ്രവൃത്തി കണമെന്നു ‘അന്ധകാരത്തിൽ നിന്നും വെളിച്ചത്തിന്റെ കണികയായി എന്നു തിളകങ്ങുകയും സർവ്വോപരി സ്കൂളിൻ്റെ പുരോഗമനത്തിന് വേണ്ടി അക്ഷിണം പ്രവർത്തിച്ചതും നല്ല സംഘാടകനായും പ്രവർത്തിച്ച എം പി രാജേഷിൻ്റ പ്രവർത്തനങ്ങൾ എന്നും മുരിക്കും വയൽ സ്കൂളിന് മുതൽകൂട്ടാണെന്ന് യാത്രയപ്പ് സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്യത് കൊണ്ട് പൂഞ്ഞാർ എം എൽ എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ സംസാരിച്ചു.

സ്കൂളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെട്ടു. വാർഷികാഘോഷത്തിൽ സിനിമോൾ തടത്തിൽ(കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), രജനി ഷാജി (മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്), രാധാകൃഷ്ണൻ പി ബി (എസ് എം സി ചെയർമാൻ), കെ ടി സനിൽ(പി റ്റി എ വൈസ് പ്രസിഡൻറ്), മാനസി അനീഷ് (എം പി റ്റി എ പ്രസിഡൻ്റ്), പുഷ്പകുമാരി വി കെ(വി എച്ച് എസ് ഈ അസി. ഡയറക്ടർ, കുറ്റിപ്പുറം), ഡോ. ആശാദേവ് എം വി(ഹെഡ് മിസ്ട്രസ്), എന്നിവർ ആശംസകൾ അറിയിച്ചു.

ആൻ്റണി ജോസഫ് (പ്രിൻസിപ്പൽ ഇൻ ചാർജ്, എച്ച് എസ് എസ്) വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സുരേഷ് ഗോപാൽ പി എസ് (പ്രിൻസിപ്പൽ വി എച്ച് എസ് ഈ) സ്വാഗതവും രാജേഷ് എം പി (സീനിയർ അധ്യാപകൻ, എച്ച് എസ് എസ്) മറുപടി പ്രസംഗവും, റഫീഖ് പി എ (സീനിയർ അസിസ്റ്റൻ്റ്, എച്ച്‌ എസ്) കൃതജ്ഞതയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *