mundakkayam

വാഹനം ഇടിച്ച് വൃദ്ധ കൊല്ലപ്പെട്ട സംഭത്തിൽ നിർത്താതെ പോയ വാഹനം അതിർത്തി കടന്ന് കസ്റ്റഡിയിൽ എടുത്ത് മുണ്ടക്കയം പോലീസ്

മുണ്ടക്കയം : പുതുപ്പറമ്പിൽ തങ്കയെ കോരുത്തോട് പനക്കച്ചിറയിൽവച്ച് ശബരിമല തീർഥാടന വാഹനം ഇടിക്കുകയും, തുടർന്ന് തങ്ക മരിക്കുകയും ചെയ്തു.. ഇടിച്ച വാഹനം നിർത്താതെ പോയി.

തുടർന്ന് ഇടിച്ച വാഹനം കണ്ടെത്താൻ മുൻ മുണ്ടക്കയം SHO ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചു.

ഈ സംഘത്തിൽ ഷൈൻ കുമാറിനോടൊപ്പം എസ് ഐ മനോജ്‌, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥർമാരായ രഞ്ജിത്ത് എസ് നായർ, ജോഷി എം തോമസ്, ജോൺസൺ തുടങ്ങിയവരാണ്.

ഇവർ മുണ്ടക്കയം മുതൽ കമ്പം വരെയുള്ള സ്ഥാപനങ്ങളിലെയും, വഴിയോരത്തെയും CCTV കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ എർട്ടിഗ കാർ തിരിച്ചറിഞ്ഞു.തുടർന്ന് വാഹനത്തിൻറെ നമ്പർ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് വാഹനം സംസ്ഥാനത്തിന് പുറത്തുവന്ന തീർത്ഥാടകരുടെ വാഹനമെന്ന് തിരിച്ചറിയുകയും തുടർന്ന് നടന്ന പരിശോധനയിലാണ് വാഹനം ഹൈദരാബാദ് സ്വദേശികളുടേതാണെന്ന് കണ്ടെത്തിയത്.

തുടർന്ന് ലോകസഭ ഇലക്ഷന് ഭാഗമായി മുണ്ടക്കയം SHO ഷൈൻ കുമാർ സ്ഥലംമാറി പോവുകയും മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ പുതിയതായി ചാർജ് എടുത്ത SHO ത്രീദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കുകയും മുണ്ടക്കയത്തു നിന്നും എസ് ഐ മനോജ്‌, ജോഷി എം തോമസ് ഹൈദരാബാദിൽ എത്തുകയും വാഹന ഉടമയെ കണ്ടെത്തുകയും വാഹനം ഉടൻ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *