മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെയും, ഗവ:ആയുർവേദ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. രോഗികളെ പരിശോധിച്ചു ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകി..പിടിഎ പ്രസിഡണ്ട് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അംഗം കെ എൻ സോമരാജൻ ഉദ്ഘാടനം ചെയ്യതു. വി എച്ച് എസ് ഇ പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി എസ്, മുഖ്യ പ്രഭാഷണം നടത്തി. ഹയർസെക്കൻഡറി സീനിയർ അധ്യാപകൻ രാജേഷ് എം.പി, Read More…
അന്തീനാട് : ളാലം ബ്ലോക്ക് പഞ്ചായത്ത് 2025-2026 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് 20.03.2025 ൽ വൈസ് പ്രസിഡന്റ് ശ്രീ. ആനന്ദ് മാത്യു ചെറുവള്ളീൽ അവതരിപ്പിച്ചു. ആരോഗ്യ മേഖലയിൽ പാലാ കെ. എം.മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയിൽ ക്യാൻസർ ചികിത്സയ്ക്കുള്ള റേഡിയേഷൻ ഉപകരണം വാങ്ങുന്നതിന് ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി പത്തു ലക്ഷം രൂപ വകയിരുത്തി. പാലീയേറ്റീവ് കെയറിന് 12 ലക്ഷം രൂപ, ആശാ വർക്കർമ്മാർക്ക് ബി.പി അപ്പാരറ്റസ്സും യൂണിഫോമും വാങ്ങി നൽകുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. ഉള്ളനാട് സി.എച്ച്.സിയിലേക്ക് മരുന്ന്, Read More…
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷിന് മുൻകൂർ ജാമ്യമില്ല. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുകാന്തിന് ഒരേ സമയം പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പുറത്തുവന്ന തെളിവുകൾ മഞ്ഞുമലയുടെ അറ്റം മാത്രം. അന്വേഷണം പൂർത്തിയാകേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്നേഹത്തിന്റെ പേരിൽ യുവതിയെ ചൂഷണം ചെയ്തെന്നും പ്രതി മാനസികവും ശാരീരികവും സാമ്പത്തികവുമായി ചൂഷണം ചെയ്തുവെന്നും ഹൈക്കോടതി പറഞ്ഞു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് വാട്സ് ആപ് ചാറ്റുകൾ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയുടെ ചില ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ Read More…