കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഗവ. സ്‌കൂള്‍ മൈതാനത്ത് നടന്ന എം.എൽ.എ ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ എരുമേലി എംഎഫ്സി വിജയികളായി. പൊൻകുന്നം ചിയേഴ്സ് ക്ലബ് റണ്ണറപ്പ് ആയി. ഗവ.ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വല്ല്യേടത്ത് കൃഷ്ണപ്പിള്ള അധ്യക്ഷത വഹിച്ചു.
അഡ്വ.ഗിരിഷ്. എസ്. നായർ, ബേബിച്ചൻ ഏർത്തയിൽ, അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്‍റണി മാർട്ടിൻ, കെ.ടി. സുരേഷ്, ബാലചന്ദ്രൻ ഉറുമ്പിൽ, എം.ടി. ജോണി, ജോർജ്കുട്ടി കടമപുഴ എന്നിവർ സംസാരിച്ചു.
വിജയികളായ എരുമേലി എം.എഫ്.സിക്ക് വല്ല്യേടത്ത് രാജ്കൃഷ്ണ മെമ്മോറിയല്‍ ട്രോഫി ഗവ.ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, വല്ല്യേടത്ത് കൃഷ്ണപ്പിള്ള എന്നിവർ ചേർന്ന് നൽകി. ക്രിക്കറ്റ് ടൂർണമെന്‍റിൽ 16 ടീമുകൾ പങ്കെടുത്തു.