പൂവരണി: ജീവിതം ഏതാണ്ട് പൂർണമായും ചെറുപുഷ്പ മിഷൻ ലീഗിനുവേണ്ടി സമർപ്പിച്ച വ്യക്തിയാണ് കുഞ്ഞേട്ടനെന്ന് പൂവരണി യൂണിറ്റ് സിഎംഎൽ പ്രസിഡൻറ് ജിബിൻ ജെയിംസ് മണിയഞ്ചിറ അഭിപ്രായപ്പെട്ടു. കുഞ്ഞേട്ടന്റെ വാത്സല്യത്തോടെയുള്ള പെരുമാറ്റം എല്ലാവരെയും ആകർഷിക്കുന്നത് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചെറുപുഷ്പ മിഷൻ ലീഗ് പൂവരണി യൂണിറ്റ് എക്സിക്യൂട്ടീവ് സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്ഥാപക നേതാവ് ഏബ്രഹാം പല്ലാട്ടുകുന്നേലിന്റെ (കുഞ്ഞേട്ടൻ) ചരമവാർഷിക അനുസ്മരണ ജപമാല റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിഷൻ ലീഗ് പൂവരണി യൂണിറ്റ് അംഗങ്ങൾ കുഞ്ഞേട്ടനെ അടക്കം ചെയ്തിരിക്കുന്ന ചെമ്മലമറ്റം പള്ളി സെമിത്തേരിയിലെ കബറിടത്തിങ്കലെത്തി പൂക്കളർപ്പിച്ച് പ്രാർത്ഥന നടത്തി.