ഭരണങ്ങാനം: ഭരണങ്ങാനത്തു നിന്ന് കാണാതായ യുവതി വീട്ടില്‍ തിരിച്ചെത്തി. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ തുടര്‍ന്നാണ് താന്‍ വീടു വിട്ടുപോയതെന്ന് യുവതി ഈരാറ്റുപേട്ട ന്യൂസിനോട് വെളിപ്പെടുത്തി.
ശനിയാഴ്ച വൈകുന്നേരമാണ് യുവതി വീടുവിട്ടിറങ്ങിയത്. തുടര്‍ന്ന് വീട്ടുകാര്‍ പാലാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കെസെടുത്ത് അന്വേഷണം ആരംഭിച്ചു വരുന്നതിനിടെ യുവതി മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തു. തുടര്‍ന്ന് യുവതിയെ ഫോണില്‍ ബന്ധപ്പെട്ടതോടെ യുവതി തിരിച്ചെത്തുകയായിരുന്നു.
