കോട്ടയം: കോട്ടയം ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318ബി കൺവൻഷൻ ലയൺസ് ഇന്റർനാഷനൽ മുൻ ഡയറക്ടർ വി.പി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോ ഐ.കോശി അധ്യക്ഷത വഹിച്ചു. മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ സുഷമാ നന്ദകുമാർ, ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ആർ.വെങ്കിടാചലം, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്, മൾട്ടിപ്പിൾ കൗൺസിൽ സെക്രട്ടറി ഡോ. സണ്ണി വി.സക്കറിയ, മുൻ ഗവർണർമാരായ പി. പി.കുര്യൻ, കെ.കെ.കുരുവിള, ജയിംസ് കെ.ഫിലിപ്പ്, സി.വി.മാത്യു, ജോർജ് ചെറിയാൻ, Read More…
കോട്ടയം: സാങ്കേതിക പ്രശ്നം മൂലം നടക്കാതെ പോയ പല കാര്യങ്ങൾക്കും പരിഹാരം കാണാനായി എന്നതാണ് അദാലത്തുകൾ കൊണ്ടുണ്ടായ നേട്ടമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. ചങ്ങനാശേരി താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ പരാതിപരിഹാര അദാലത്ത് ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് മുഖ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആമുഖ പ്രഭാഷണം നടത്തി. Read More…
കോട്ടയം : സംസ്ഥാന ഓഡിറ്റ് വകുപ്പും കോട്ടയം ജില്ലാ ഭാഷാ സമിതിയും ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും സാഹിത്യ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുപുറത്തിറക്കിയ പുസ്തകസമാഹാരം ‘എഴുത്തുകൾ’ രണ്ടാം പതിപ്പ് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പ്രകാശനം ചെയ്തു. കളക്ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഓഡിറ്റ് വിഭാഗം റിട്ട. ഡെപ്യൂട്ടി ഡയറക്ടർ പരേതനായ പി.ബി. നടരാജന്റെ ഭാര്യ വിജയമ്മാളിന് ആദ്യ പ്രതി നൽകിയായിരുന്നു പ്രകാശനം. ഓഡിറ്റ് സീനിയർ ഡെപ്യൂട്ടി Read More…