ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം ഹയർ സെക്കണ്ടറി, എസ്.എസ്.എൽ.സി പരീക്ഷകൾക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും യു.എസ്.എസ് ,എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയവിദ്യാർഥികളെയും സ്കൂൾ നടത്തിപ്പുകാരയായ മുസ് ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ആദരിച്ചു. 97 വിദ്യാർത്ഥിനികൾക്ക് ക്യാഷ് അവാർഡും മൊമന്റോയും സമ്മാനിച്ചത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മെരിറ്റ് ഡേയിൽ സ്കൂൾ മാനേജർ എം കെ .അൻസാരി അധ്യക്ഷത വഹിച്ചു. സ്കൂൾ ഡയമണ്ട് ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.എം.എ.മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു
ട്രസ്റ്റ് ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് മുഖ്യ പ്രഭാഷണം നടത്തി.
നഗര സഭ ക്ഷേമകാര്യ സമിതി ചെയർമാൻ പി.എം.അബ്ദുൽ ഖാദർ ,ട്രസ്റ്റ് സെക്രട്ടറി പി.കെ. കൊച്ചുമുഹമ്മദ്, ട്രഷറർ എം.എസ് കൊച്ചുമുഹമ്മദ് ,പി.ടി.എ.പ്രസിഡൻ്റ് തസ്നീം കെ.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
പ്രിൻസിപ്പൽ പി.പി’ താഹിറ സ്വാഗതവും ഹെഡ്മിസ്ട്രസ് എം.പി.ലീന നന്ദിയും പറഞ്ഞു