ഈരാറ്റുപേട്ട :മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണ സമാപന ത്തോടനുബന്ധിച്ച് കവി വീരാൻകുട്ടി വിദ്യാർത്ഥികളുമായി സംവദിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി അമീന ബഷീറിൻ്റെ മൂന്നാമത്തെ കവിത സമാഹാരം ശലഭായനം എന്ന കൃതിയുടെ പ്രകാശനം വീരാൻ കുട്ടി നിർവഹിച്ചു.
മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പ്രൊഫസർ എം കെ ഫരീദ് അധ്യക്ഷത വഹിച്ചു .
പുത്തൻപള്ളി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ബി എച്ച് അലി മൗലവി, ഐഡിയൽ ലൈബ്രററി കൺവീനർ പി എം മുഹ്സിൻ, എം എഫ് അബ്ദുൽ ഖാദർ, പൂർവ്വ അധ്യാപിക വി കെ രമണി, പ്രിൻസിപ്പൽ പി പി താഹിറ ഹെഡ്മിസ്ട്രസ് എം പി ലീന, അമീന ബഷീർ, കെ എ ഷിനു മോൾ, പിടിഎ പ്രസിഡൻറ് തസ്നീം കെ മുഹമ്മദ് എന്നിവർ സംസാരിച്ചു.