കല്ലേക്കുളം: കുളത്തുങ്കൽ മണ്ണൂർ മോഹനൻ (66) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ ശ്യാമള മേവട വടയാറ്റുകുന്നേൽ കുടുംബാംഗം. മക്കൾ: സനൽ (സെക്രട്ടറി പൂഞ്ഞാർ ക്ഷീര വികസന സംഘം, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്മെന്റ് ജോയിന്റ് സെക്രട്ടറി, മാനേജിംങ് കമ്മറ്റി അംഗം 108-ാം നമ്പർ പൂഞ്ഞാർ), സജൻ, സജിത്ത്. മരുമക്കൾ രമ്യ, മിന്നു, രാജി.
പൂഞ്ഞാർ : വെട്ടുകല്ലേൽ ഏലിക്കുട്ടി തോമസ് (90 )നിര്യാതയായി. പരേത തീക്കോയി തട്ടാംപറമ്പിൽ കുടുംബാംഗം. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 8 മണിക്ക് വീട്ടിൽ ആരംഭിച്ച് പെരിങ്ങുളം തിരുഹൃദയ ദേവാലയത്തിൽ.
തീക്കോയി: തറക്കുന്നേൽ ഷാജു തോമസ് (59) അന്തരിച്ചു. സംസ്കാരം ഇന്ന് 1ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: വാരിയാനിക്കാട് കണിപറമ്പിൽ ആനിയമ്മ. മക്കൾ: മരിയ, തോമസ്, റീത്ത. മരുമകൻ: ജോയൽ ആലപ്പാട്ട് (ചെമ്പിളാവ്).