അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും അരുവിത്തുറ ഇടവക മാതൃവേദി, പിതൃവേദി, P S W S എന്നിവയുടെ നേതൃത്വത്തിൽ ചേർപ്പുങ്കൽ മെഡിസിറ്റിയുടേയും പൈക ലയൺസ് ഐ ഹോസ്പിറ്റലിൻറ യും സഹകരണത്തോടെ മെഗാ നേത്രപരിശോധന ക്യാമ്പും മെഡിക്കൽ ക്യാമ്പും നടത്തപ്പെട്ടു.
പരിപാടിയുടെ ഉദ്ഘാടനം അരുവിത്തുറ ഇടവക പിതൃവേദി പ്രസിഡന്റ് ജോജോ പ്ലാത്തോട്ടത്തിൻറ അദ്ധ്യക്ഷതയിൽ പള്ളി വികാരി റവ.ഫാ.സെബാസ്റ്യൻ വെട്ടുകല്ലേൽ നിർവ്വഹിച്ചു.ലയൺസ് ജില്ല ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
ലയൺസ് ക്ലബ് പ്രസിഡന്റ് മനേഷ് ജോസ് കല്ലറയ്ക്കൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലയൺസ് ക്ലബ്ബിൻറയും കർഷക ദളത്തിൻറയും പിതൃവേദിയുടേയും മാതൃവേദിയുടേയും P S w S ൻറയും അംഗങ്ങൾ നേതൃത്വം നൽകി.





