കാഞ്ഞിരപ്പള്ളി: എച്ച്ഐവി അണുബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും എച്ച്ഐവി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനവും മെഗാ രക്തദാന ക്യാമ്പും കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിൽ നടത്തി.
‘അവകാശങ്ങളുടെ പാത തെരഞ്ഞെടുക്കൂ’ എന്നതാണ് ഈ വർഷത്തെ എയ്ഡ്സ് ദിനത്തിന്റെ സന്ദേശം. പാലാ ബ്ലഡ് ഫോറത്തിൻ്റെയും കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബിന്റെയും എസ് ഡി കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെയും എച്ച് ഡി എഫ് ഡി ബാങ്കിൻ്റെയും സഹകരണത്തോടെയാണ് ദിനാചരണവും ക്യാമ്പും നടത്തിയത്.
കോളേജ് ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തി.
ചലച്ചിത്രതാരം ട്രിനിറ്റി എലീസ പ്രകാശ് മുഖ്യാതിഥി ആയി പങ്കെടുത്തു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.ഡി. കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് എയ്ഡ്സ്ദിന സന്ദേശം നൽകി.
കോളേജ് ബർസാർ റവ. ഡോ. മനോജ് പാലക്കുടി, ഗ്രാമപഞ്ചായത്തംഗം ഷാലിമ്മ ജെയിംസ്, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, വിഹാൻ സി.എസ്.സി. കോഡിനേറ്റർ ജിജി തോമസ്, ലയൺസ് ഡിസ്ട്രിക് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം,
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജിനു എലിസബേത്ത് സെബാസ്റ്റിയൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, ലയൺസ് ക്ലബ് പ്രസിഡൻ്റ് ഷാജിമോൻ ജോസ് , ആർ കെ ബിജു, എച്ച് ഡി എഫ് സി ബാങ്ക് മാനേജർ പ്രദീപ് നാഥ് എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിന് ശേഷം നടന്ന ജില്ലായതല സെമിനാർ കോട്ടയം മെഡിക്കൽ കോളജ് എ.ആർ.ടി. മെഡിക്കൽ ഓഫീസർ ഡോ. ജെ.എസ്. അഖില നയിച്ചു. രക്തദാന ക്യാമ്പിൽ അൻപതോളം പേർ രക്തം ദാനം ചെയ്തു. ലയൺസ് എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്.
സിസ്റ്റർ അനിലിറ്റ് എസ് എച്ച്, എൻ എസ് എസ് ലീഡേഴ്സുമാരായ ആൽബിൻ തോമസ്, അതുൽ കൃഷ്ണൻ, ദിയ തെരേസ് ജോഷി, ഭാഗ്യലക്ഷ്മി രാജ്, ലയൺസ് ലീഡർമാരായ മാത്യൂസ്, രാജേഷ് ആണ്ടൂർമഠം, രാജു തോമസ്, ‘ഡോക്ടർ ജോജോ ജോർജ്, പ്രഫ. ജെ സി കാപ്പൻ എന്നിവർ ക്യാമ്പിനും പരിപാടികൾക്കും നേനതൃത്വം നൽകി.