pala

കേരളത്തിൽ സാംസ്കാരിക മുന്നേറ്റത്തിന് തുടക്കം കുറിക്കാൻ നാടകത്തിന് കഴിഞ്ഞു: സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ

പാലാ: കേരളത്തിൽ സാംസ്കാരിക മുന്നേറ്റത്തിന് തുടക്കം കുറിക്കാൻ നാടകങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ അഭിപ്രായപ്പെട്ടു. മീനച്ചിൽ ഫൈനാർട്സ് സൊസൈറ്റിയുടെ ഈ വർഷത്തെ കലാ പരിപാടികൾ പാലാ മുൻസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.

നാടകങ്ങളും ,നാടക സമിതികളും ,നാടക കലാകാരൻമാരും അന്യം നിന്നുപോകുന്ന ഈ കാലഘട്ടത്തിൽ കലയേയും നാടകങ്ങളെയും സംരക്ഷിക്കാൻ മുന്നോട്ടു വരുന്നതിൽ മീനച്ചിൽ ഫൈനാർട്സ് സൊസൈറ്റി വഹിച്ച പങ്ക് നിസ്തുലമാണ്.

ഒരുകാലത്ത് വി. സാംബശിൻ്റെയും,കെടാമംഗലം സദാനന്ദൻ്റെയുമൊക്കെ കഥാപ്രസംഗങ്ങൾ സാംസ്കാരിക മുന്നേറ്റത്തിനും മാറ്റങ്ങൾക്കും വഴി തെളിച്ചെങ്കിലും ആ കല ഇന്ന് ഇല്ലാതായികൊണ്ടിരിക്കയാണ് എന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.

രാജേഷ് പല്ലാട്ട്, ബെന്നി മൈലാടൂർ, ബൈജു കൊല്ലമ്പറമ്പിൽ, ബിജി ജോജോ, ഷിബു തെക്കേമറ്റം, അബ്ദുള്ളാ ഖാൻ, ഉണ്ണി കുളപ്പുറം.ബേബി വലിയപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. യോഗ നടപടികൾക്ക് ശേഷം അക്ഷരജ്വാല നാടകവും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *