poonjar

10 ശതമാനം ലാഭവിഹിതവുമായി മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് പൂഞ്ഞാർ

പൂഞ്ഞാർ: കേരളത്തിലെ അഞ്ച് മുൻനിര അർബൻ ബാങ്കുക ളുടെ ശ്രേണിയിലുള്ള മീനച്ചിൽ ഈസ്റ്റ് അർബൻ സഹകരണ ബാങ്ക്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫിനാൻഷ്യലി സൗണ്ട് ആൻ്റ് -വെൽ മാനേജ്‌ഡ് ബാങ്ക് പദവി കരസ്ഥമാക്കിയ തിനൊപ്പം ഓഹരിയുടമകൾക്ക് 10 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചുകൊണ്ട് സാമ്പ ത്തിക സുസ്ഥിരതയും പ്രവർത്തനമികവും തെളിയിച്ചു.

കേരളത്തിലെ സഹകരണ മേഖല കടുത്ത പ്രതിസന്ധി കളിലുടെ കടന്നു പോകുന്ന ഈ കാലയളവിൽ ആർ. ബി. ഐ മാനദണ്ഡമായ മൂന്ന് ശതമാനംനെറ്റ് എൻ.പി.എ. എന്നത് ‘ഒരു ശതമാനം നെറ്റ് എൻ.പി.എ. എന്ന സ്വപ്‌പ്ന സമാന നേട്ടത്തിലേക്ക് എത്തു വാൻ സാധിച്ചത് ഭരണസമിതി യംഗങ്ങളുടെയും ജീവന ക്കാരുടെയും കൂട്ടായ കഠിന പ്രയത്നത്തിന്റെ ഫലമാണ്.

ദശാബ്ദങ്ങളോളം തുടർച്ചയായി ലാഭത്തിൽ തന്നെ പ്രവർത്തിച്ചുവരുന്ന ബാങ്കിലെ ഓഹരിയുടമകൾക്ക് സെപ്റ്റംബർ ഒന്ന് മുതൽ ലാഭവിഹിതം ശാഖകളിൽ നിന്നും കൈപ്പറ്റാവുന്നതാണ്. കോട്ടയം ജില്ലയിൽ ഏറ്റവു മധികം കുടുംബശ്രീവായ്‌പകൾ നൽകി വരുന്ന ബാങ്കിൽ മൊബൈൽ ബാങ്കിംഗ്, ഗൂഗിൾ പേ ഉൾപ്പെ ടെയുള്ള നവയുഗ സേവനങ്ങൾ നവംബർ മാസത്തോടെ സമാരംഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *