Accident

കരിയാത്തുംപാറ പുഴയിൽ കുളിക്കാനിറങ്ങിയ പാലാ ഏഴാശ്ശേരി സ്വദേശി മുങ്ങിമരിച്ചു

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കരിയാത്തുംപാറയിലെ പാപ്പൻചാടി കയത്തിനു താഴ്ഭാഗത്ത് എരപ്പാൻകയത്തിൽ കുളിക്കാനിറങ്ങിയ എട്ടംഗ വിനോദ സഞ്ചാരികളിൽ ഒരാൾ മുങ്ങി മരിച്ചു.

തൂത്തുക്കുടി ഗവ.മെഡിക്കൽ കോളജിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയായ പാലാ ഏഴാശ്ശേരി സ്വദേശി പാലത്തിങ്കച്ചാലിൽ ജേക്കബിൻ്റെ മകൻ ജോർജ് ജേക്കബ് (20) ആണ് പുഴയിലെ കയത്തിൽ മുങ്ങി മരിച്ചത്.

തൂത്തുക്കുടി ഗവ.കോളേജിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഉള്ളിയേരിയിൽ കല്യാണത്തിനു വന്നശേഷം സംഘം കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയപ്പോളാണ് ഈ ദാരുണ സംഭവം ഉണ്ടായത്.

ഇന്നലെ വൈകിട്ട് 5 മണിക്കാണ് സംഭവം. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കയത്തിൽ നിന്നാണ് ജോർജിനെ കണ്ടെടുത്തത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ

Leave a Reply

Your email address will not be published. Required fields are marked *