കുമാരി ടെയ്ലേഴ്സ് ഉടമയും പാലാ സെന്റ് തോമസ് പ്രസ്സ് മുൻ ഫോർമാൻ പരേതനായ റ്റി റ്റി കുര്യന്റെ ഭാര്യയുമായ മേരി കുര്യൻ (84) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ മെയ് 2 (വ്യാഴാഴ്ച) രാവിലെ 9.30 നു മുത്തോലി വെള്ളിയെപ്പള്ളിയിൽ ഉള്ള വസതിയിൽ ആരംഭിച്ച് പാലാ കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. പരേത കുമ്മണ്ണൂർ ചെമ്പകശ്ശേരിലായ മേലേട്ട് കുടുംബാംഗമാണ്. മക്കൾ: തോമസ് (കുഞ്ഞ്, കുമാരി ടെയ്ലേഴ്സ് കുറവിലങ്ങാട്), മാത്യുകുട്ടി (ഇറ്റലി ), ആൻസി തോമസ്,റോസിലി ബെന്നി (കുമാരി ടെയ്ലേഴ്സ് തൊടുപുഴ),ജോസ് Read More…
ഈരാറ്റുപേട്ട: തെക്കേക്കര ജീലാനി മസ്ജിദ് ഭാഗം വെളുത്തേരുവീട്ടിൽ വി.കെ. പരിക്കുട്ടി (79) നിര്യാതനായി. ഖബറടക്കം ചൊവാഴ്ച ഉച്ചക്ക് 1 ന് തെക്കേക്കര മുഹ്യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ പാറത്താഴെ കുടുംബാംഗം ജമീല മക്കൾ: അജീബ്, ഷിയ, മുംതാസ്, തസ്നി. മരുമക്കൾ: ഷംസുദ്ധീൻ, അർഷദ് ഖാസിമി (കഴക്കൂട്ടം ജുമാ മസ്ജിദ് ),ആസിയ. ഖബറടക്കം ചൊവാഴ്ച ഉച്ചക്ക് 1 ന് തെക്കേക്കര മുഹ്യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
അരുവിത്തുറ: ഊട്ടുകുളത്തിൽ ജോസഫ് ദേവസ്യ (99) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.