വാഴൂർ: പുളിക്കൽകവല കല്ലുപുരയിൽ മറിയാമ്മ എബ്രഹാം (കുഞ്ഞമ്മ-79) അന്തരിച്ചു. പുലിക്കുട്ടിശ്ശേരി മുണ്ടുചിറയിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ കെ.സി.എബ്രഹാം (റിട്ട.അധ്യാപകൻ, വാഴൂർ സെയ്ന്റ് പീറ്റേഴ്‌സ് എൽ.പി.സ്‌കൂൾ).
മക്കൾ : ബിജു എബ്രഹാം, ബീനാമ്മ എബ്രഹാം, പരേതയായ ബിന്ദു എബ്രഹാം. മരുമക്കൾ: അജി സ്‌കറിയ (വണ്ടമ്പ്ര പുത്തൻപുര, കൂത്താട്ടുകുളം), സുജ ബിജു (പുത്തൻപുരയിൽ, അരീപ്പറമ്പ്). സംസ്‌കാരം ചൊവ്വാഴ്ച 11-ന് വീട്ടിലെ ശുശ്രൂഷക്ക് ശേഷം 12-ന് വാഴൂർ സെയ്ന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.