മേലുകാവുമറ്റം : മൂക്കൻതോട്ടം സിബി ജോസഫ് (55) നിര്യാതനായി. മൃതദേഹം ഇന്ന് (തിങ്കൾ) 4.30 പിഎം ന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 11 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതും മേലുകാവുമറ്റം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
പാതാഴ : തൈലംമനാൽ എബ്രഹാം T C (സണ്ണി, 66) നിര്യാതനായി. ഭൗതീകശരീരം ഇന്ന് വൈകുന്നേരം 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രുഷകൾ നാളെ (25-11-2024) ഉച്ചകഴിഞ്ഞ് 2.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
വാഴൂർ: പുളിക്കൽകവല കല്ലുപുരയിൽ മറിയാമ്മ എബ്രഹാം (കുഞ്ഞമ്മ-79) അന്തരിച്ചു. പുലിക്കുട്ടിശ്ശേരി മുണ്ടുചിറയിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ കെ.സി.എബ്രഹാം (റിട്ട.അധ്യാപകൻ, വാഴൂർ സെയ്ന്റ് പീറ്റേഴ്സ് എൽ.പി.സ്കൂൾ). മക്കൾ : ബിജു എബ്രഹാം, ബീനാമ്മ എബ്രഹാം, പരേതയായ ബിന്ദു എബ്രഹാം. മരുമക്കൾ: അജി സ്കറിയ (വണ്ടമ്പ്ര പുത്തൻപുര, കൂത്താട്ടുകുളം), സുജ ബിജു (പുത്തൻപുരയിൽ, അരീപ്പറമ്പ്). സംസ്കാരം ചൊവ്വാഴ്ച 11-ന് വീട്ടിലെ ശുശ്രൂഷക്ക് ശേഷം 12-ന് വാഴൂർ സെയ്ന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.