പാലാ നഗരസഭയിൽ മാണി സി കാപ്പന്റെ ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നു എന്ന് ആക്ഷേപം. ഇന്നലെ കവീക്കുന്ന് പ്രദേശത്ത് സ്ഥാപിച്ച ബോർഡുകളാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
എതിർകക്ഷികളുടെ പരാജയഭീതി മൂലമുള്ള തരംതാണ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് കടന്നാക്രമണമെന്ന് യുഡിഎഫ് ചെയർമാൻ സതീശ് ചൊള്ളാനിയും കൺവീനർ ജോർജ് പുളിങ്കാടും ആരോപണം ഉന്നയിച്ചു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി സമർപ്പിക്കും എന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.





