crime

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മണിമല സ്വദേശി അറസ്റ്റിൽ

കോട്ടയം: ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടിയ കേസിൽ മണിമല സ്വദേശിയെ അറസ്റ്റ് ചെയ്തു. മണിമല പള്ളിത്താഴെ സന്തോഷ് ചാക്കോയെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

കുറിച്ചി സ്വദേശിക്ക് അമേരിക്കയിൽ നാലു ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയതു പലതവണകളായി രണ്ടരലക്ഷം രൂപ കൈപ്പറ്റിയശേഷം ജോലി നൽകാതെയും പണം തിരികെ നൽകാതെയും കബളിപ്പിക്കുകയായിരുന്നു.

സന്തോഷിനു പള്ളിക്കത്തോട്, പാമ്പാടി, റാന്നി, ചങ്ങനാശേരി, പൊൻകുന്നം, പെരു പെട്ടി പോലീസ് സ്റ്റേഷനുകളിലായി സമാന കേസുകളും അടിപിടി കേസുകളും ഉൾപ്പെടെ എട്ട് കേസുകൾ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *