teekoy

മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിൻ ശില്പശാല സംഘടിപ്പിച്ചു

തീക്കോയി : ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള ശില്പശാല ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. ക്യാമ്പയിന്റെ ഒന്നാം ഘട്ടപ്രവർത്തനങ്ങൾ വിലയിരുത്തി പോരായ്മകൾ പരിഹരിച്ച് രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ തയ്യാറാക്കി.

മാലിന്യ സംസ്കരണ രംഗത്തെ അടിസ്ഥാനസൗകര്യങ്ങളും പൂർണ്ണതയും കൈവരിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. പൊതുജന പങ്കാളിത്തത്തോടുകൂടി മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ശക്തിപ്പെടുത്തുവാൻ തീരുമാനിച്ചു.

ശില്പശാലയിൽ ഗ്രൂപ്പ് ചർച്ചകളും മാലിന്യമുക്ത പ്രതിജ്ഞയും നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ ശില്പശാലയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയ് ജോസഫ്, ജയറാണി തോമസുകുട്ടി , മെമ്പർമാരായ സിറിൽ റോയ് , മാളു ബി മുരുകൻ, രതീഷ് പി എസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരിക്കൊച്ച്, സെക്രട്ടറി സുരേഷ് സാമുവൽ, അസിസ്റ്റന്റ് സെക്രട്ടറി നജീം എം, വി ഇ ഓ മാരായ ടോമിൻ ജോർജ് , ആകാശ് ടോം, കുടുംബശ്രീ ചെയർപേഴ്സൺ ഷേർളി ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു.ആർ ജി എസ് എ ബ്ലോക്ക്‌ കോർഡിനേറ്റർ സുചിത്ര എം നായർ മാലിന്യമുക്തം നവകേരളം 2.0 ശില്പശാല അവതരണം നടത്തി.

ശില്പശാലയിൽ ജനപ്രതിനിധികൾ, സ്ഥാപനമേധാവികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സംഘടന ഭാരവാഹികൾ, സ്കൂൾ ഹെഡ്മാസ്റ്റർമാർ, പി റ്റി എ ഭാരവാഹികൾ, ആശാ വർക്കേഴ്സ്,ഹരിതകർമസേനാംഗങ്ങൾ, അംഗൻവാടി വർക്കേഴ്സ് കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *