തിടനാട് പഞ്ചായത്തിൽ ആരോഗ്യ കാര്യ സ്റ്റാർറ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജോസ് ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ പഞ്ചായത്ത് തല ഹരിത പ്രഖ്യാപന പരിപാടി നടന്നു. പഞ്ചായത്ത് സെക്രട്ടറി സാജൻ സ്വാഗതം ആശംസിച്ചു.
പരിപാടി ഉത്ഘാടനം ചെയ്ത് ഹരിത സ്ഥാപനം, ഹരിത വിദ്യാലയം, ഹരിത കലാലയം, ഹരിത അയൽ കൂട്ടം പ്രഖ്യാപിച്ച് സർട്ടിഫിക്കറ്റുകൾ തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് വിതരണം ചെയ്തു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ പഞ്ചായത്ത് തല ഹരിത പ്രഖ്യാപന പരിപാടി ആയിരുന്നു. പഞ്ചായത്ത് സ്‌ന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മാർ,ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ നേതക്കന്മാർ,വിവിധ വകുപ്പുകളിലെ മേധാവികൾ, ആശവർക്കർമാർ, അംഗനവാടി ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ,കുടുംബ ശ്രീ പ്രവർത്തകർ തുടങ്ങി നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
മാലിന്യമുക്തം നവകേരളം ജനകീയ ക്യാംപയിൻ വിജപ്പിയ്ക്കുന്നതിന് മാർച്ച് 31 വരെ ഒറ്റകെട്ടായി വിശ്രമില്ലാതെ തിടനാട് പഞ്ചായത്തിലെ എല്ലാ വിഭാഗം ആളുകളും ഒരുമിച്ച് പോകണമെന്ന് ഹരിത കേരളം റിസോഴ്സ് പേഴ്സൺ വിഷ്ണു പ്രസാദ് പരിപാടിയിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നന്ദി പറഞ്ഞു.