erattupetta

കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മലർവാടി മഴവിൽ ചിത്രരചന മത്സരം

ഈരാറ്റുപേട്ട: മലർവാടി, സംസ്ഥാന തലത്തിൽ എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച മഴവിൽ ചിത്രരചന മത്സരത്തിൽ ഈരാറ്റുപേട്ടയിലെ രണ്ട് സെന്ററുകളിലായി നാനൂറോളം കുട്ടികൾ പങ്കാളികളായി.

ഈരാറ്റുപേട്ട അൽ മനാർ സ്കൂളിലും നടക്കൽ മുണ്ടക്കപ്പറമ്പ് ഹിറാ മസ്ജിദ് മദ്രസയിലുമായി നടന്ന മത്സരത്തിൽ ഈരാറ്റുപേട്ട നഗരസഭയിലേയും സമീപ പഞ്ചായത്തുകളിൽനിന്നുമുള്ള കുട്ടികൾ പങ്കെടുത്തു. പ്രമുഖ ചിത്രകാരൻ നസീർ കണ്ടത്തിൽ മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു.

കാറ്റഗറി ഒന്നിൽ യുംന മർയം, ഫർസാന മിസ്റിൻ, നൈസ നൌഫൽ, കാറ്റഗറി രണ്ടിൽ ദുഅ മെഹ്റൂൺ, ആയിഷ സംറിൻ, അയ്മൻ അഹമ്മദ്, കാറ്റഗറി മൂന്നിൽ നദ മറിയം, അയ്‍ലിൻ ഖദീജ, ഖൻസ ബിലാൽ, കാറ്റഗറി നാലിൽ ലിയാൻ സാറ റാഷിദ്, ഫാസിഹ ഹഫ്മിൻ, അൽ അസർ എന്നിവർ ജേതാക്കളായി.

പരിപാടികൾക്ക് മലർവാടി ഏരിയാ കോർഡിനേറ്റർമാരായ അൻവർ ഹാറൂൻ, ഹസീന കെ.എച്ച് എന്നിവർ നേതൃത്വം നൽകി. പരിപാടിയോടനുബന്ധിച്ച് നടന്ന പേരന്റിംഗ് ക്ലാസ്സിന് യാസിർ പാറയിൽ നേതൃത്വം നൽകി. ഏരിയാ പ്രസിഡന്റ് അവിനാഷ് മൂസ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *