general

വെള്ളികുളം -മലമേൽ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു

വെള്ളികുളം: വെള്ളികുളം – മലമേൽ പള്ളിയുടെ മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു.പാലാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. ക്രിസ്റ്റി പന്തലാനി ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകി.വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന പ്രാർത്ഥനക്ക് ശേഷം നടന്ന പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു.

ഫാ. പോൾ ചിറപ്പുറത്ത് പ്രദിക്ഷണത്തിനും ലദീഞ്ഞ് പ്രാർത്ഥനക്കും നേതൃത്വം നൽകി.തിരുനാളിനോട നുബന്ധിച്ച് ആദ്യമായി അൽഫോൻസാ നാമധാരികളുടെ സംഗമം നടത്തി.വികാരി ഫാ.സ്കറിയ വേകത്താനം അൽഫോൻസാ നാമധാരികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

തിരുനാളിൽ പങ്കെടുത്ത എല്ലാവർക്കും നേർച്ച കഞ്ഞി വിതരണം ചെയ്തു. മാവടി സെൻ്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ.ജോർജ് അമ്പഴത്തിനാൽ നേർച്ച കഞ്ഞി വെഞ്ചരിച്ചു. തിരുനാളിൽ ജാതി-മതഭേദമെന്യേ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

ജയ്സൺ തോമസ് വാഴയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി ഇലവുങ്കൽ, അമൽ ഇഞ്ചയിൽ,ബിജു പുന്നത്താനത്ത് , ബിജു മുതലക്കുഴിയിൽ, ബേബിച്ചൻ തയ്യിൽ, ജി സോയി ഏർത്തേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *