ഈരാറ്റുപേട്ട: കേരള മദ്രസ എജുക്കേഷണൽ ബോർഡിനു കീഴിൽ രജിസ്റ്റർ ചെയ്ത കോട്ടയം ജില്ലയിലെ മദ്രസാ വിദ്യാർഥികളുടെ ഖുർആൻ ഫെസ്റ്റ് സംഘടിപ്പിച്ചു. ഈരാറ്റുപേട്ട അൽമനാർ സ്‌കൂളിൽ നടന്ന മത്സരത്തിൽ അൽ മദ്രസത്തുൽ ഇസ്ലാമിയ കുമ്മനം ഓവറോൾ ജേതാക്കളായി.
അൽ മദ്രസത്തുൽ ഇസ്ലാമിയ കാഞ്ഞിരപ്പളി രണ്ടും അൽ മനാർ ഹോളിഡേ മദ്രസ ഈരാറ്റുപേട്ട മൂന്നും സ്ഥാനം കരസ്ഥമാക്കി. മത്സര വിജയികൾക്കും ഓവറോൾ ചാമ്പ്യന്മാർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
നേരത്തെ ജില്ലാടിസ്ഥാനത്തിൽ നടന്ന ഖുർആൻ എക്‌സിബിഷനിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ അൽ മദ്രസത്തുൽ ഇസ്ലാമിയ കുമ്മനം, അൽ മദ്രസത്തുൽ ഇസ്ലാമിയ കാഞ്ഞിരപ്പളി, അൽ മനാർ ഹോളിഡേ മദ്രസ ഈരാറ്റുപേട്ട എന്നിവർക്കും വേദിയിൽ സമ്മാനങ്ങൾ നൽകി.
സമാപന സമ്മേളനം ഐ.ജി.ടി സെക്രട്ടറി കെ.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കേരള മദ്രസ എജുക്കേഷണൽ ബോർഡ് ജില്ലാ പ്രസിഡന്റ് ഷാക്കിർ ഹുസൈൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൗൺസിൽ മുൻ പ്രസിഡന്റ് അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. കെ.എം.ഇ.ബി ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം സമാപനം നിർവഹിച്ചു.