അരുവിത്തുറ: പ്രശ്സ്ത ഭക്തിഗാന രചിതാവായ ഫാ. ഡോ. ജോയൽ പണ്ടാരപറമ്പിൽ രചിച്ച് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ സംഗീത സംവിധായകനായ ജെയ്കസ് ബിജോയി സംവിധാനം നിർവഹിച്ച കേരളത്തിലെ അറിയപ്പെടുന്ന ചലചിത്ര പിന്നണി ഗായകൻ സുധീപ് കുമാർ ആലപിച്ച എന്റെ വല്യച്ചൻ എന്ന ആൽബത്തിലെ ഈ ഗാനം സൂപ്പർഹിറ്റായി മാറിക്കഴിഞ്ഞു. ഈ സംഗീതാ ആൽബം അരുവിത്തുറ തിരുനാൾ കൊടിയേറ്റ് ദിവസം പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ബിജോയി ജേക്കബ് വെള്ളൂകുന്നേലിനു നൽകി പ്രകാശനം ചെയ്തു. ഒരു കോടി Read More…
അരുവിത്തുറ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ്.ജോർജ് ഫൊറോനാ പള്ളിയിൽ പിതൃവേദി രൂപതാ സമിതിയുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തുകൊണ്ട് നാല്പതാം വെള്ളി ആചരണവും വല്യച്ഛൻ മലയിലേക്ക് കുരിശിന്റെ വഴിയും നടത്തി. കുരിശിന്റെ വഴി മലമുകളിൽ എത്തിച്ചേർന്നപ്പോൾ രൂപത ഡയറക്ടർ റവ.ഫാ.ജോസഫ് നരിതൂക്കിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. രൂപതയിലെ വിവിധ ഇടവകകളിലെ പിതൃവേദിയുടെയും, മാതൃവേദിയുടെയും അംഗങ്ങൾ നേതൃത്വം നൽകി.
അരുവിത്തുറ : അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ ഡയമൺഡ് ജൂബിലിയോട് അനുബന്ധിച്ച് 75 വിദ്യാർത്ഥികൾ രക്തം ദാനം നൽകി. കോളേജ് എൻ.എസ്. എസ് യൂണിറ്റ് ഈരാറ്റുപേട്ട ലയൺസ് ക്ലബ് ഇൻ്റർനാഷണലിനോടും പാലാ ബ്ലഡ് ഫോറത്തിനോടും ചേർന്നാണ് രക്തദാന മെഗാക്യാമ്പ് നടത്തിയത്. കാരിത്താസ് – മാതാ ബ്ലഡ് ബാങ്ക് തെള്ളകവും ലയൺസ് – എസ്. എച്ച് ബ്ലഡ് ബാങ്ക് കോട്ടയവുമാണ് രക്തം സ്വീകരിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ . സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈരാറ്റുപേട്ട Read More…