മണിമല: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരുക്ക്. പരുക്കേറ്റ ഓട്ടോഡ്രൈവർ കാഞ്ഞിരപ്പള്ളി സ്വദേശി ടി.സി.ജോസഫിനെ (60) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
2.30യോടെ മണിമല കറിക്കാട്ടൂർ ഭാഗത്തു വച്ചായിരുന്നു അപകടം.
പാലാ :റോഡ് കടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ ആശാ സയനൻ(56) ആണ് മരിച്ചത്. പാലാ നഗരസഭ 20ാം വാർഡ് ടൗൺ അങ്കണവാടി ടീച്ചർ ആയിരുന്നു. രണ്ട് ദിവസം മുൻപാണ് അപകടം ഉണ്ടായത്. പാലാ മൂന്നാനി ഭാഗത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ ആശയുടെ വാരിയെല്ലുകൾ ഒടിയുകയും ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്.
കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി ഒന്നാം മൈലിൽ ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു. ഇന്ന് രാത്രി 7 മണിയോടെയാണ് അപകടം ഉണ്ടായത്. കൂവപ്പള്ളി കൂരന്തൂക്ക് സ്വദേശി രാജുവാണ് മരണപ്പെട്ടത്. ഒന്നാം മൈയിൽ പ്രദേശത്ത് നിരവധി അപകടങ്ങളിൽ മരണങ്ങൾ സംഭവിച്ചിരുന്നു. രണ്ടുമാസം മുമ്പ് ബൈക്ക് യാത്രിക യുവാവ് ഈ പ്രദേശത്ത് അപകടത്തിൽപ്പെട്ട് മരണപ്പെട്ടിരുന്നു. മേഖലയിൽ വഴിവിളക്കുകളുടെ അഭാവം അപകട സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്.