പൈക: റോഡ് കുറുകെ കടക്കുന്നതിനിടെ ലോറി ഇടിച്ച് വയോധികയ്ക്ക് പരുക്ക്. പരുക്കേറ്റ വില്ലൂന്നി സ്വദേശി ലൈസാമ്മയെ (65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
പാലാ : ടിപ്പറും കാറും കൂട്ടിയിടിച്ചു പരിക്കേറ്റ പൊൻകുന്നം സ്വദേശി സന്തോഷ് മാത്യുവിനെ ( 42 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ ഇളംപള്ളി കവല ഭാഗത്ത് വച്ച് 10.30 യോടെയായിരുന്നു അപകടം.
പാലാ : നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു വീണു ഗുരുതര പരുക്കേറ്റ രാമപുരത്ത് താമസിക്കുന്ന തമിഴ്നാട് മാർത്താണ്ഡം സ്വദേശി റസൽ രാജിനെ ( 56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ പൂവരണി ഭാഗത്ത് വച്ചായിരുന്നു അപകടം. കോൺട്രാക്ടറായ റസൽ രാജ് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.