മാന്നാനം :ലയൺസ് ഇന്റർനാഷണാലിന്റെ പ്രധാന പ്രൊജക്ടുകളിൽ ഒന്നായ ഹോം ഫോർ ഹോംലസ് (വീടില്ലാത്തവർക്കു വീട്) പ്രോജെക്ടിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് മാന്നാനം നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാന കർമം ക്ലബ് പ്രസിഡന്റ് ജോർജ് ജോസഫ് മണപ്പളളിയുടെ ആദ്യക്ഷതയിൽ ലയൺസ് 318B നിയുക്ത ഡിസ്ട്രിക്റ്റ് ഗവർണർ വിന്നി ഫിലിപ്പ് നിർവഹിച്ചു.
വൈസ് ഗവർണർമാരായ ജേക്കബ് ജോസഫ്, മാർട്ടിൻ ഫ്രാൻസിസ്, നിയുക്ത ക്യാബിനറ്റ് ട്രഷറർ പി സി ചാക്കോ, ക്യാബിനറ്റ് മെമ്പർ T L ജോസഫ്, ക്ലബ് സെക്രട്ടറി പ്രേം കുമാർ, ക്ലബ് ട്രഷറർ സുധാകരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.