general

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തപ്പെട്ടു

ഇടമറുക്: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്റ്റുകളിൽ ഒന്നായ ഹംഗർ റിലീഫ് (വിശക്കുന്നവർക്ക് ആഹാരം) പ്രോജക്ടിന്റെ ഭാഗമായി മൂന്നിലവ്, തലപ്പലം, മേലുകാവ് പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട 120 കുടുംബങ്ങൾക്ക് കെ എസ് തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെ ഭാഗമായി 12 നിത്യോപയോഗ സാധനങ്ങളടങ്ങിയ ഓണകിറ്റ് വിതരണം ചെയ്തു.

പരിപാടിയുടെ ഉത്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു. മൂന്നിലവ് പഞ്ചായത്ത്‌ പ്രസിഡന്റ് ചാർളി ഐസക്‌ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത്‌ മെമ്പർമാരായ അജിത്ത് പെമ്പിളകുന്നേൽ, തലപ്പലം പഞ്ചായത്ത്‌ മെമ്പർ ജോമി ബെന്നി കൊച്ചെട്ടൊന്നിൽ, മേലുകാവ് പഞ്ചായത്ത്‌ മെമ്പർമാരായ അനുരാഗ് പാണ്ടിക്കാട്, ഡെൻസി ബിജു, ലയൺസ് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം ക്ലബ്‌ പ്രസിഡന്റ് മനോജ്‌ മാത്യു പരവരാകത്ത്, ലയൺസ് ക്ലബ്‌ ബോർഡ് മെമ്പർ പ്രൊഫസർ റോയി തോമസ് കടപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

ലയൺ മെമ്പർമാരായ മനേഷ് കല്ലറക്കൽ, റ്റിറ്റൊ തെക്കേൽ, അരുൺ കുളമ്പള്ളിൽ, ഡോക്ടർ കുര്യാച്ചൻ ജോർജ്ജ്, സ്റ്റാൻലി തട്ടാമ്പറമ്പിൽ, മേലുകാവ് ഹെന്ററി ബേക്കർ കോളേജ് എൻ. എസ്. എസ് പ്രോഗ്രാം ഓഫിസർ ഡോക്ടർ ജിബിൻ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *