അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് ആരുവിത്തുറയുടെ നേതൃത്വത്തിൽ സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ അരുവിത്തുറയിൽ ദീപിക ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം നടത്തപെട്ടു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യ എഫ് സി സിയുടെ അധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടവും അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് മനേഷ് ജോസ് കല്ലറക്കലും ചേർന്ന് സ്കൂൾ ലീഡർമാർക്ക് ദീപിക ദിനപത്രം കൈമാറി നിർവഹിച്ചു.
ക്ലബ് ട്രെഷറർ സ്റ്റാൻലി തട്ടാംപറമ്പിൽ, വൈസ് പ്രസിഡന്റ്മാരായ ജോജോ പ്ലാത്തോട്ടം, ഡിജോ പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു. ദീപിക പ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ എഴുന്നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.